യോഗിയുടെ ഗൊരഖ്പൂരില്‍ വീണ്ടും കുട്ടികളുടെ മരണം; 24 മണിക്കൂറിനുള്ളില്‍ 16 കുട്ടികള്‍ പിടഞ്ഞ് മരിച്ചു


ദുരന്തഭൂമിയായി വീണ്ടും ബിആര്‍ഡി മെഡിക്കല്‍ കോളജ്. ശിശുമരണങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 16 കുട്ടികള്‍ പിടഞ്ഞ് മരിച്ചു.10 നവജാത ശിശുക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞത്. ജപ്പാന്‍ ജ്വരം ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.


നവജാതശിശുക്കളുടെ ഐസിയുവില്‍ പ്രവേശിപ്പിച്ച പത്ത് കുട്ടികളും, കുട്ടികളുടെ ഐസിയുവില്‍ പ്രവേശിപ്പിച്ച ആറ് കുട്ടികളുമാണ് മരിച്ചത്.കഴിഞ്ഞ മാസം ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ ലഭിക്കാതെ 100 ഓളം കുട്ടികള്‍ മരിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു.




Sharing is Caring