നരേന്ദ്രമോഡിയെയും ബിജെപിയെയും നേരിടാനുള്ള വരുന്ന തെരഞ്ഞെടുപ്പില്‍ നേരിടാനുള്ള കോണ്‍ഗ്രസിന്റെ ബ്രഹ്മാസ്ത്രം ശരിയായോ? റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ബ്രഹ്മാസ്ത്രം ശരിയായെന്നാണ്. അത് ട്രംപിനെ വിജയിപ്പിച്ച ബ്രഹ്മാസ്ത്രമാണ്.
യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ട്രംപിനു വേണ്ടി സോഷ്യല്‍ മീഡിയ, ന്യൂ മീഡിയ പ്രചരണം നടത്തിയ കാംബ്രിഡ്ജ് അനലിറ്റിക എന്ന ലോകോത്തര ഡാറ്റ കമ്പനിയുമായി കോണ്‍ഗ്രസ് ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ സെര്‍ച്ച് എഞ്ചിനുകള്‍, ഇമെയില്‍, ഷോപ്പിംഗ് സൈറ്റുകള്‍ എന്നിവയിലൂടെ ജനങ്ങളെ സ്വാധിനീക്കുന്ന ഒരു രീതിയും സാധാരണക്കാരം ഉന്നം വെച്ചുള്ള മറ്റൊരു രീതിയുമാണ് പ്രയോഗിക്കുക.

കഴിഞ്ഞ തവണ മോഡി വിജയകരമായി നടത്തിയ സോഷ്യല്‍ മീഡിയ പ്രചരണത്തെ ഇത്തവണ ആദ്യമേ കയ്യിലൊതുക്കി വിജയിക്കുക എന്നതാണ് കോണ്‍ഗ്രസ് കരുതുന്നത്. കാംബ്രിഡ്ജ് അനലിറ്റിക യുഎസ് തെരഞ്ഞെടുപ്പിന് ശേഷം ബ്രെക്സിറ്റ് വോട്ടെടുപ്പ്, മറ്റ് ലോക സംഭവങ്ങള്‍ എന്നിവയിലെല്ലാം തന്നെ വിജയകരമായി ഇടപെട്ട പിആര്‍, ഡാറ്റ കമ്പനിയാണ്.













