യോഗിക്കെതിരെ പരാമര്‍ശം: എസ്.പി നേതാവിനെതിരെ കേസ്


യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരാമര്‍ശം നടത്തിയതിന് മുന്‍ എം.പിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ കമല പ്രസാദ് റാവത്തിനെതിരെ കേസ്.


ഹിന്ദു യുവ വാഹിനി ജില്ലാ ഇന്‍ ചാര്‍ജ്ജ് രവി സിങിന്റെ പരാതിയില്‍ ദാരിയാബാദ് പൊലിസാണ് കേസെടുത്തത്.


ഈയിടെ ജയിലിലായ സ്വയംപ്രഖ്യാപിത ആള്‍ദൈവവുമായി യോഗിക്ക് ബന്ധമുണ്ടെന്നായിരുന്നു റാവത്തിന്റെ പരാമര്‍ശം. കഴിഞ്ഞ 20നായിരുന്നു വിവാദ പ്രസംഗം.

റാവത്തിന്റെ പ്രസ്താവന ജനങ്ങളുടെ വൈകാരിതകയെ ഇളക്കിയെന്ന് പരാതിക്കാരന്‍ പറഞ്ഞു.



Sharing is Caring