ലക്നൗ: ഹനുമാന് ദലിതാണെന്നു പ്രഖ്യാപിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മറ്റു ദേവീദേവന്മാരുടെ കൂടി ജാതി വെളിപ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. അങ്ങനെയായാല്‍ സ്വന്തം ജാതിയില്‍ പെട്ട ദൈവത്തെ എനിക്കു പ്രാര്ഥിക്കാമല്ലോ- അഖിലേഷിന്റെ പരിഹാസം. യോഗിയുടെ വിവാദ പ്രസംഗത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ ബെയ്റിച്ചില് നിന്നുള്ള ബിജെപി എംപിയും പ്രമുഖ ദലിത് നേതാവുമായ സാവിത്രിബായ് ഫുലേ പാര്‍ട്ടിയില്‍ നിന്നു രാജിവച്ചിരുന്നു.













