ചെന്നൈയില്‍ മലയാളി വീട്ടമ്മയെ ഭര്‍ത്താവ് പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊന്നു


ചെന്നൈ: ചെന്നൈയില്‍ മലയാളി വീട്ടമ്മ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.


അമിഞ്ചിക്കര തിരുവീതിയമ്മന്‍ കോവില്‍ സ്ട്രീറ്റിലെ ഡേവിഡ് ആണ് ഭാര്യ ലേഖ(37)യെ കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.


കലഹത്തെ തുടര്‍ന്ന് രണ്ടുപേരും ഒരു വര്‍ഷത്തിലേറെയായി പിരിഞ്ഞുതാമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കില്‍പ്പോക്ക് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മക്കള്‍: പ്രിയദര്‍ശിനി, ദീപദര്‍ശിനി (മദിരാശി കേരള വിദ്യാലയം



Sharing is Caring