യൂറോ കപ്പ് 2020 ലേക്ക് യോഗ്യത നേടി സ്പെയിന്‍


സ്പെയിന്‍ യൂറോ കപ്പ് 2020 ലേക്ക് യോഗ്യത നേടി.ഗ്രൂപ്പ് എഫില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ സ്വീഡനെ സമനിലയില്‍ തളച്ച സ്‌പെയ്‌ന്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്.സ്വീഡനെതിരെ അവസാന സെക്കന്റില്‍ നേടിയ ഗോളിലൂടെയാണ് സ്‌പെയ്ന്‍ സമനില പിടിച്ചത്. സ്വീഡനുവേണ്ടി മാര്‍ക്കസ് ബെര്‍ഗ്(50) ഗോള്‍ നേടിയപ്പോള്‍ റോഡ്രിഗോ(90+2) സ്‌പെയ്‌നിന്റെ സമനില ഗോള്‍ കണ്ടെത്തി.




Sharing is Caring