ഉത്തര്‍പ്രദേശിലെ പോലീസ് ഏറ്റുമുട്ടലുകളും റെയ്ഡും അവസാനിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്രിമിനലുകളോട് പ്രതിപക്ഷത്തിനു സഹതാപമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 1200 ഏറ്റുമുട്ടലുകള്‍ നടന്നു. 40 കുറ്റവാളികളെ വധിച്ചു. ഇനിയും ഇത് തുടരും. കുറ്റവാളികളോട് പ്രതിപക്ഷം സഹതാപം കാട്ടുന്നത് നിര്‍ഭാഗ്യകരമാണ്. ഇത് ജനാധിപത്യത്തിനു ഭീഷണിയാണ്- ബിജെപി അംഗം ദേവേന്ദ്ര പ്രതാപ് സിംഗിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

മുസഫര്‍നഗര്‍, ഗൊരഖ്പുര്‍, ബുലന്ദ്ഷഹര്‍, ഷാമിലി, ഹാപുര്‍, മീററ്റ്, ഷരാന്‍പുര്‍, ബാഗ്പാട്ട്, കാണ്‍പുര്‍, ലക്നോ എന്നിവിടങ്ങളിലാണ് പോലീസ് റെയ്ഡുകള്‍ കേന്ദ്രീകരിക്കുന്നത്.













