യു​പി​യി​ല്‍ ഏ​റ്റു​മു​ട്ട​ലു​ക​ള്‍ അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ്


ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലു​ക​ളും റെ​യ്ഡും അ​വ​സാ​നി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​മ​ര്‍​ശ​ന​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ക്രി​മി​ന​ലു​ക​ളോ​ട് പ്ര​തി​പ​ക്ഷ​ത്തി​നു സ​ഹ​താ​പ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.


ബി​ജെ​പി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം 1200 ഏ​റ്റു​മു​ട്ട​ലു​ക​ള്‍ ന​ട​ന്നു. 40 കു​റ്റ​വാ​ളി​ക​ളെ വ​ധി​ച്ചു. ഇ​നി​യും ഇ​ത് തു​ട​രും. കു​റ്റ​വാ​ളി​ക​ളോ​ട് പ്ര​തി​പ​ക്ഷം സ​ഹ​താ​പം കാ​ട്ടു​ന്ന​ത് നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​നു ഭീ​ഷ​ണി​യാ​ണ്- ബി​ജെ​പി അം​ഗം ദേ​വേ​ന്ദ്ര പ്ര​താ​പ് സിം​ഗി​ന്‍റെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി.


മു​സ​ഫ​ര്‍​ന​ഗ​ര്‍, ഗൊ​ര​ഖ്പു​ര്‍, ബു​ല​ന്ദ്ഷ​ഹ​ര്‍, ഷാ​മി​ലി, ഹാ​പു​ര്‍, മീ​റ​റ്റ്, ഷ​രാ​ന്‍​പു​ര്‍, ബാ​ഗ്പാ​ട്ട്, കാ​ണ്‍​പു​ര്‍, ല​ക്നോ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പോ​ലീ​സ് റെ​യ്ഡു​ക​ള്‍ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.



Sharing is Caring