ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്നേറ്റനിര താരം ക്ലിന്റ് ഡെംസി ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 15 വര്‍ഷം നീണ്ട പ്രൊഫഷണല്‍ ഫുട്ബോള്‍ കരിയറിനാണ് അന്ത്യം കുറിച്ചത്. യുഎസിനായി 141 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ താരം 57 ഗോളുകള്‍ നേടിയിട്ടുണ്ട്.
മുപ്പത്തിയഞ്ചുകാരനായ ഡെംസി പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ അമേരിക്കന്‍ താരമാണ്. ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനിലൂടെ ക്ലബ് കരിയറിന് തുടക്കം കുറിച്ച താരം ഫുള്‍ഹാം, ടോട്ടനം തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.