ശബരിമലയില്‍ ദര്‍ശനം അടുത്തമാസം തുടങ്ങും

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം അടുത്തമാസം തുടങ്ങും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പത്മകുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഉദ്യോഗസ്ഥനെ ഇന്ന് പ്രഖ്യാപിക്കും.

പമ്പയില്‍ അടിയന്തരമായി ബെയ്‌ലി പാലങ്ങള്‍ നിര്‍മ്മിക്കണം. ഇതിന് കരസേന സമ്മതം അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ അന്തിമതീരുമാനം കരസേന ആസ്ഥാനത്ത് നിന്നുമുണ്ടാകും. രണ്ടുപാലങ്ങള്‍ ഭക്തര്‍ക്ക് പോകാനും വരാനുമുള്ളതാണ്. മൂന്നാമത്തെ പാലം ക്ഷേത്രത്തിലെ ആവശ്യസാധനങ്ങള്‍ക്കും ആംബുലന്‍സിനും പോകാനുള്ളതുമാണ്. പാലങ്ങളുടെ കാര്യത്തില്‍ കരസേനയുമായി ആശയവിനിമയം നടത്തി നടപടി വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *