യുവേഫ ചാമ്ബ്യൻസ് ലീഗ്:എംബപ്പെക്ക് നാല് ഗോളുകള്‍, 7 ഗോള്‍ ത്രില്ലര്‍ ജയിച്ചു റയല്‍ മാഡ്രിഡ്


യുവേഫ ചാമ്ബ്യൻസ് ലീഗില്‍ ഗ്രീക്ക് ചാമ്ബ്യന്മാർ ആയ ഒളിമ്ബ്യാകാസ് ഉയർത്തിയ വെല്ലുവിളി മറികടന്നു റയല്‍ മാഡ്രിഡ്.നാലു ഗോളുകളും ആയി തിളങ്ങിയ കിലിയൻ എംബപ്പെയാണ് മാഡ്രിഡിനു 4-3 ന്റെ ത്രില്ലർ ജയം സമ്മാനിച്ചത്. ജയത്തോടെ ചാമ്ബ്യൻസ് ലീഗ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്കും റയല്‍ ഉയർന്നു.


എട്ടാം മിനിറ്റില്‍ പിറകില്‍ പോയ റയലിന് ആയി 29 മിനിറ്റിനുള്ളില്‍ ഹാട്രിക് നേടുന്ന എംബപ്പെയാണ് മത്സരത്തില്‍ കാണാൻ ആയത്. വിനീഷ്യസ് ജൂനിയർ, ആർദ ഗുലർ, കാമവിങ എന്നിവർ ആണ് എംബപ്പെയുടെ ഗോളുകള്‍ക്ക് അവസരം ഉണ്ടാക്കിയത്. രണ്ടാം പകുതിയില്‍ 52 മത്തെ മിനിറ്റില്‍ മെഹദി തരമിയിലൂടെ ഒരു ഗോള്‍ കൂടി ഗ്രീക്ക് ടീം മടക്കി.


എന്നാല്‍ 59 മത്തെ മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിന്റെ പാസില്‍ തന്റെ നാലാം ഗോള്‍ നേടിയ ഫ്രഞ്ച് ക്യാപ്റ്റൻ റയല്‍ മുൻതൂക്കം വീണ്ടും കൂട്ടി. 81 മത്തെ മിനിറ്റില്‍ എല്‍ കാപിയിലൂടെ ഒളിമ്ബ്യാകാസ് ഒരു ഗോള്‍ കൂടി മടക്കിയതോടെ മത്സരം കൂടുതല്‍ ആവേശമായി. എന്നാല്‍ തുടർന്ന് ഗോള്‍ വഴങ്ങാതെ നിന്ന റയല്‍ പ്രതിരോധം ജയം ഉറപ്പിക്കുക ആയിരുന്നു.



Sharing is Caring