യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും


കല്‍പ്പറ്റ: യുവതിയോട് ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും. യുവതിയുടെ മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിക്ക് ഒരുങ്ങുന്നത് എന്ന് പൊലീസ് അറിയിച്ചു. കേസില്‍ സൈബര്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.


യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ കല്‍പറ്റ പൊലീസാണ് വിനായകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 506, 294 ബി, കെപിഎ 120, എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. വിനായകനുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ റെക്കോഡ് യുവതി പൊലീസിനു മുന്നില്‍ ഹാജരാക്കി.
ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും യുവതി ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞു എന്നായിരുന്നു യുവതിയുടെ കുറിപ്പ്.




Sharing is Caring