ദില്ലി: യുദ്ധം നടക്കാതിരിക്കുമ്ബോഴും അതിര്‍ത്തിയില്‍ സൈനികര്‍ മരിക്കുന്നത് സര്‍ക്കാറിന്റെ കഴിവുകേടാണെന്ന് ആര് എസ് എസ് തലവന്‍ മോഹന്‍ ഭഗവത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പും, രാജ്യം യുദ്ധത്തിലേര്പ്പെട്ടപ്പോഴുമാണ് ഇത്രയധികം സൈനികര്‍ കൊല്ലപ്പെട്ടത്.
അതിര്‍ത്തിയിലെ പ്രശ്നം ഉടന്‍ പരിഹരിക്കപ്പെടണമെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇതിനായി രാജ്യത്തെ എല്ലാം ജനങ്ങളും ഒറ്റകെട്ടായി നില്‍ക്കണമെന്നും മോഹന്‍ ഭഗവത് ആവശ്യപ്പെട്ടു.













