കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ടത് ആ മുന്നണിയിലെ ഉഉരുൾ പൊട്ടലിന്റെ തുടക്കമാണെന്നു സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ബന്ധമാണ് മാണി അവസാനിപ്പിച്ചത്. യുഡിഎഫിലെ മറ്റ് ചില കക്ഷികളിലും മുന്നണിവിടണമെന്നാണ് ഭൂരിപക്ഷാഭിപ്രായം.ജെഡിയുവിലും ആർഎസ്‌പിയിലും ഈ അഭിപ്രായം ശക്തിപ്പെടുകയാണ്.അതുകൊണ്ട് യുഡിഎഫ് പിരിച്ചുവിടുകയാണ് നല്ലത്. ഇല്ലെങ്കിൽ ഇതിലും വലിയ നാണക്കേട് ഇനി സഹിക്കേണ്ടിവരും കോടിയേരി പറഞ്ഞു.













