യുഎസിലെ മാന്‍ഹട്ടനു സമീപമുള്ള ചെല്‍സിയില്‍ ഉഗ്രശബ്ദത്തില്‍ സ്ഫോടനം. ശനി രാത്രിയായിരുന്നു സംഭവം. 29 പേര്‍ക്കു പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്കു ഗുരുതരമല്ല. സ്ഫോടക വസ്തുവാണു പൊട്ടിത്തെറിച്ചതെന്ന് ന്യൂയോര്‍ക്ക് ഫയര്‍ വിഭാഗത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സ്ഫോടനത്തെത്തുടര്‍ന്നു സമീപത്തെ രണ്ടു കെട്ടിടം ഒഴിപ്പിച്ചു. മാലിന്യക്കൂമ്ബാരത്തിനുള്ളല്‍വച്ച പൈപ്പ് ബോംബാണു സ്ഫോടനത്തിനു പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.













