യു.സ് സ്പ്രിന്റര്‍ ടൈസണ്‍ ഗേയുടെ മകള്‍ വെടിയേറ്റു മരിച്ചു


യു.സ് സ്പ്രിന്റര്‍ ടൈസണ്‍ ഗേയുടെ മകള്‍ വെടിയേറ്റു മരിച്ചു.


യു.എസിലെ കെന്റക്കിയിലെ ഒരു റെസ്‌റ്റോറന്റില്‍ വെച്ചാണ് ഗേയുടെ 15 കാരിയായ മകള്‍ ട്രിനിറ്റി ഗേയ്ക്ക് വെടിയേറ്റത്.


കഴുത്തിന് വെടിയേറ്റ ട്രിനിറ്റിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.

പിതാവിനെ പോലെ ട്രിനിറ്റിയും 100 മീറ്ററിലും 200 മീറ്ററിലും ഉയര്‍ന്ന് വരുന്ന താരമാണ്.

പ്രാദേശിക സമയം നാല് മണിയോടെയായിരുന്നു സംഭവം. മകളുടെ മരണം ടൈസണ്‍ സ്ഥിരീകരച്ചിട്ടുണ്ട്.

ഉസൈണ്‍ ബോള്‍ട്ടിന് പിന്നില്‍ നൂറ് മീറ്ററിലെ രണ്ടാമത്തെ റെക്കോര്‍ഡ് ടൈസണ്‍ ഗേയുടെ പേരിലാണ്‌



Sharing is Caring