യു.പിയില്‍ ട്രെയിന്‍ പാളം തെറ്റി: 45 മരണം


യു.പിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരണനിരക്ക് 45 ആയി. കാണ്‍പൂരില്‍ വെച്ച്‌ പട്ന-ഇന്‍ഡോര്‍ എക്സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. കോച്ചുകളില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
സമീപകാലത്ത് ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണിത്.
കാണ്‍പൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ, പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു അപകടം. അപകടകാരണത്തെ കുറിച്ച്‌ ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.സംഭവസ്ഥലത്തു നിന്ന് ഇതുവരെ 45 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി കാണ്‍പൂര്‍ ഐ.ജി. സാകി അഹ്മദ് അറിയിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും കൂടുതല്‍ വൈദ്യസംഘവും മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് തിരിച്ചതായി ഇന്ത്യന്‍ റെയില്‍വേ വക്താവ് അനില്‍ സക്സേന അറിയിച്ചു.




Sharing is Caring