യു.എസ് ഓപണ്‍: വീനസ് വില്യംസ് പുറത്ത്


യു.എസ് ഓപണ്‍ ടെന്നീസില്‍ നിന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ താരം വീനസ് വില്യംസ് പുറത്തായി. സ്വന്തം നാട്ടുകാരിയായ സൊളാന്‍ സ്റ്റീഫന്‍സിനോട് പരാജയപ്പെട്ടാണ് വീനസ് കളം വിട്ടത്. സ്‌കോര്‍ 6-1, 0-6, 5-6.


ആദ്യം സെറ്റില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ വീനസ് രണ്ടാം സെറ്റില്‍ സ്റ്റീഫന്‍സിനെ നിലംപരിശാക്കിയെങ്കിലും നിര്‍ണായകമായ അവാസന സെറ്റില്‍ വാശിയേറിയ മത്സരത്തില്‍ വീനസ് പരാജയപ്പെട്ട് പിന്‍വാങ്ങുകയായിരുന്നു. നേരത്തെ യു.എസ് ഓപണ്‍ ചാംപ്യന്‍ പട്ടം നേടിയ മുതിര്‍ന്ന താരം കൂടിയാണ് വീനസ് വില്യംസ്.




Sharing is Caring