അബുദാബി: യു.എ.ഇ.യിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ വ്യാഴാഴ്ച ചുമതലയേറ്റു. 1990 കേഡറിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ്. നവദീപ് സിങ് സൂരിയുടെ പകരക്കാരനായാണ് പവന്‍ കപൂര്‍ എത്തിയത്.
സ്ഥാനപതി കാര്യാലയത്തില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് പുഷ്പാര്‍ച്ചന നടത്തിയാണ് പുതിയ സ്ഥാനപതി യു.എ.ഇ.യിലെ ഔദ്യോഗിക കൃത്യനിര്‍വഹണം ആരംഭിച്ചത്. എംബസി ചാര്‍ജ് ദി അഫയേഴ്‌സ് സ്മിതാ പാന്ഥ്, സെക്രട്ടറിമാരായ പൂജ വെര്‍നേക്കര്‍, സന്ദീപ് കൗശിക്, രാജമുരുകന്‍ എന്നിവര്‍ ചേര്‍ന്ന് പവന്‍ കപൂറിനെ സ്വീകരിച്ചു.













