ബെയ്റൂട്ട്: ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ഭീകരന് അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചു. പുതിയ നേതാവായി അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറേഷിയെ തെരഞ്ഞെടുത്തതായി ഐഎസ് പുറത്തിറക്കിയ ഓഡിയോയില്‍ പറയുന്നു.
ഐഎസ് വക്താവ് അബു അല്‍ ഹസന് അല്‍ മുഹാജിറും കൊല്ലപ്പെട്ടതായി ഐഎസ് സ്ഥിരീകരിച്ചു. ബാഗ്ദാദിക്കായി നടത്തിയ റെയ്ഡിനു ശേഷം യുഎസും സിറിയന്‍ കുര്‍ദിഷ് സൈന്യവും ചേര്‍ന്നു നടത്തിയ ആക്രമണത്തിലാണ് അബു അല്‍ ഹസന് കൊല്ലപ്പെട്ടത്.













