യമുനയിലെ ജലനിരപ്പുയരുന്നു; പ്രദേശവാസികളെ ഒഴിപ്പിച്ചു, ജാഗ്രതയില്‍ സൈന്യം


യമുനാ നദിയിലെ ജലനിരപ്പ് അപകടകരമായ വിധം ഉയരുന്നു. കനത്ത ജാഗ്രതയോടെ സൈന്യമുള്‍പോടെ പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്. വെള്ളപ്പൊക്കെ ഭീഷണിയെ തുടര്‍ന്ന് തീരത്ത് വസിക്കുന്ന 100ഓളം പ്രദേശവാസികളെ ഒഴിപ്പിച്ചു. അപകടനിലക്ക് മുകളിലായ ജലനിരപ്പ് ഇപ്പോള്‍ 205.50 മീറ്ററിലെത്തി. 204 മീറ്റര്‍ ഇന്നലെ തന്നെ മറികടന്നിരുന്നു. ഹരിയാനയിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴ തുടരുകയാണ്.


ജലനിരപ്പ് ഇനിയും വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ പേരെ കൂടി ഇവിടെ നിന്ന് ഒഴിപ്പിക്കേണ്ടിവന്നേക്കും. ഏകദേശം അഞ്ച് ലക്ഷം ക്യൂസെക് വെള്ളം ഹരിയാനയിലെ ഹതിനികുണ്ട് അണക്കെട്ടില്‍ നിന്ന് തുറന്ന് വിടുന്നതും ജലനിരപ്പ് കൂടുതല്‍ വര്‍ധിക്കാന്‍ കാരണമാകും.


അടിയന്തര സാഹചര്യത്തെ നേരിടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ നേൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. പതിനായിരത്തോളം കുടംബങ്ങളെ നേരിട്ട് ബാധിക്കുമെന്നാണ് കണക്കാക്കുന്നത് . സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തീരപ്രദേശങ്ങളില്‍ റവന്യൂ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.



Sharing is Caring