ലോക്പാല്‍ നിയമനം വൈകുന്നു; അണ്ണാ ഹസാരെ സമരത്തിന്


ലോക്പാല്‍ നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് അണ്ണാ ഹസാരെ നിരാഹാര സമരത്തിനിറങ്ങുന്നു. ഒക്ടോബര്‍ രണ്ടു മുതല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അനിശ്ചിത കാലത്തേക്ക് സമരമിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സ്വന്തം നാടായ മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലായിരിക്കും സമരം.


അഴിമതിക്ക് ഈ സര്‍ക്കാര്‍ ചൂട്ടുപിടിക്കുകയാണെന്നും ലോക്പാല്‍ നിയമനം വൈകിക്കുന്നതിനായി കാരണങ്ങള്‍ കണ്ടെത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


2011 ലാണ് അണ്ണാ ഹസാരെ ഇതിനു മുന്‍പ് സമരം നടത്തിയത്. 12 ദിവസം നീണ്ട നിരാഹാര സമരത്തിന് നിരവധി പേരുടെ പിന്തുണ ലഭിച്ചിരുന്നു.



Sharing is Caring