മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ല​ഭി​ച്ചു; മ​ദ്യ​വി​ല്‍​പ്പ​ന വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു മ​ദ്യ​വി​ല്‍​പ്പ​ന വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും. ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം ഇ​തി​ന് അ​നു​മ​തി ന​ല്‍​കി. എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ വൈ​കി​ട്ട് മൂ​ന്ന​ര​യ്ക്ക് മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട് വ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​നം സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കും.


മ​ദ്യ​വി​ല്‍​പ​ന​യ്ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ വ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​മാ​യ ബെ​വ്ക്യൂ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു ഗൂ​ഗി​ളി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​സ​ഭാ​യോ​ഗ​വും അ​നു​മ​തി ന​ല്‍​കു​ന്ന​ത്. പ്ലേ​സ്റ്റോ​റി​ല്‍​നി​ന്നു ബെ​വ്ക്യൂ ആ​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്താ​ണ് വ​ര്‍​ച്വ​ല്‍ ക്യൂ​വി​ല്‍ ഇ​ടം​പി​ടി​ക്കേ​ണ്ട​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മ​ദ്യ​വി​ല്‍​പ്പ​ന പു​ന​രാ​രം​ഭി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു. ബാ​റു​ക​ള്‍, ബി​വ​റേ​ജ​സ് ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ് ഒൗ​ട്ട്ലെ​റ്റു​ക​ള്‍, ബി​യ​ര്‍-​വൈ​ന്‍ പാ​ര്‍​ല​റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ന്‍ ത​യാ​റാ​ക്കി​യ ആ​പ്പി​നു ഗൂ​ഗി​ള്‍​പ്ലേ സ്റ്റോ​റി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ മ​ദ്യ​വി​ല്‍​പ്പ​ന ആ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.




Sharing is Caring