മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ എ​സ്പി


ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി. സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് എ​സ്പി​യു​ടെ പാ​ര്‍​ല​മെ​ന്‍റ​റി നേ​താ​വ് രാം ​ഗോ​പാ​ല്‍ യാ​ദ​വ് പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ തെ​റ്റാ​യ ന​യ​ങ്ങ​ള്‍ രാ​ജ്യ​ത്തെ ന​ശി​പ്പി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.


വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗി​ക്ക​വേ മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സ് മു​ന്നി​ട്ടു നി​ല്‍​ക്കു​ക​യാ​ണ്. 113 സീ​റ്റു​ക​ളി​ലാ​ണ് കോ​ണ്‍​ഗ്ര​സ് ലീ​ഡ് ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം, ബി​ജെ​പി 107 സീ​റ്റു​ക​ളി​ല്‍ മു​ന്നി​ട്ടു നി​ല്‍​ക്കു​ക​യാ​ണ്. ബി​എ​സ്പി നാ​ല് സീ​റ്റു​ക​ളി​ലും ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.


മ​ധ്യ​പ്ര​ദേ​ശ് നി​യ​മ​സ​ഭ​യി​ല്‍ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട​ത് 116 സീ​റ്റു​ക​ളാ​ണ്.



Sharing is Caring