തിരുവനന്തപുരം: നിയമസഭയ്ക്കു മുന്നില്‍ സത്യഗ്രഹമിരിക്കുന്ന പ്രതിപക്ഷ എംഎല്‍എമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടു ഇന്നും സഭയില്‍ പ്രതിപക്ഷ ബഹളം.
ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ത്തന്നെ സത്യഗ്രഹമിരിക്കുന്ന എംഎല്‍എമാര്‍ക്കു അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടു പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയാണ് മുദ്രാവാക്യം വിളിക്കുന്നത്.

പതിവുപോലെ ശബരിമല വിഷയത്തില്‍ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയിരിക്കുന്നത്. പ്രതിപക്ഷ ബഹളത്തിനിടെ ചോദ്യോത്തരവേള പുരോഗമിച്ചു വരികയാണ്. കഴിഞ്ഞ ദിവസങ്ങളില്ലെല്ലാം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു സഭ നേരത്തെ പിരിഞ്ഞിരുന്നു.













