കൊച്ചി: പിറവം പള്ളിക്കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ട് ജഡ്ജിമാര്‍ പിന്‍മാറി. ജസ്റ്റിസുമാരായ പി.ആര്‍ രാമചന്ദ്ര മേനോന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരാണ് പിന്‍മാറിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്ന ആവശ്യം ഉന്നയിച്ച് യാക്കോബായ സഭ രംഗത്തെത്തിയിരുന്നു.













