മ​ണ്ണി​ടി​യാ​ന്‍ സാ​ധ്യ​ത; താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ വ്യാ​ഴാ​ഴ്ച മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം


ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ​യ​നാ​ട് ചു​ര​ത്തി​ല്‍ മ​ണ്ണി​ടി​യാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ യു.​വി. ജോ​സ് അ​റി​യി​ച്ചു.


പ്ര​തി​ദി​ന റൂ​ട്ട് പെ​ര്‍​മി​റ്റു​ള്ള ക​ഐ​സ്‌ആ​ര്‍​ടി​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള ബ​സു​ക​ള്‍​ക്ക് സ​ര്‍​വീ​സ് ന​ട​ത്താം. സ്കാ​നി​യ, ടൂ​റി​സ്റ്റ് ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ലി​യ യാ​ത്രാ​വാ​ഹ​ന​ങ്ങ​ള്‍ താ​മ​ര​ശേ​രി ചു​രം​വ​ഴി പോ​കു​ന്ന​തും വ​രു​ന്ന​തും ഇ​നി ഒ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ നി​രോ​ധി​ച്ച​താ​യി ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.




Sharing is Caring