ന്യൂഡല്‍ഹി: പൊതുഗതാഗതം ശക്തിപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്ന്നപൗരന്മാര്ക്കും സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍. മുതിര്‍ന്ന പൗരന്മാരുമായി നടത്തിയ സംവാദത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഇക്കാര്യം പറഞ്ഞത്.
നഗരത്തിലെ ജനങ്ങള്‍ക്ക് ജീവിതം സുഗമമാക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹി മെട്രോയിലും ട്രാന്‍സ്പോര്‍ട്ട് ബസിലും സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാണ്. ഇതില്‍തന്നെ സംസ്ഥാനത്തെ പകുതിയോളം മുതിര്‍ന്ന പൗരന്മാരുണ്ട്. സ്ത്രീകള്‍ക്ക് ഈ സൗകര്യം ലഭിച്ചുതുടങ്ങിയാല്‍ എല്ലാ മുതിര്‍ന്ന പൗരന്മാര്ക്കും വിദ്യാര്‍ഥികള്‍ക്കും യാത്ര സൗജന്യമാക്കുന്നതു ആംആദ്മി പരിഗണിക്കും-അദ്ദേഹം അറിയിച്ചു.














