ന്യൂഡല്‍ഹി: ഉന്നാവോ, കത്വ പീഡനങ്ങളില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ മൗനംവെടിഞ്ഞ് ബിജെപി നേതൃത്വം. കത്വ പീഡനത്തില്‍ താന്‍ ആഴത്തില്‍ വേദനിക്കുന്നതായും ശക്തമായ നടപടി ആവശ്യമാണെന്നും കേന്ദ്രമന്ത്രി മനേകാ ഗാന്ധി പറഞ്ഞു. കുരുന്നുകളെ പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ നല്കുന്ന തരത്തില്‍ നിയമത്തില്‍ പൊളിച്ചെഴുത്തു വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കത്വയിലെയും സമീപകാലത്തു കുട്ടികള്‍ക്കെതിരേ പീഡനങ്ങള്‍ നടന്ന സംഭവങ്ങളിലും ഞാന്‍ ആഴത്തില്‍ വേദനിക്കുന്നു. 12 വയസില്‍ താഴെയുള്ള കുരുന്നുകളെ പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ നല്കുന്ന തരത്തില്‍ പോക്സോ നിയമം പൊളിച്ചെഴുതാന്‍ ഞാനും മന്ത്രാലയവും ആലോചിക്കുന്നു- വനിതാ, ശിശുക്ഷേമ വകുപ്പ് മന്ത്രി കൂടിയായ മനേകാ ഗാന്ധി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

അതേസമയം, ബിജെപി നേതൃത്വവും ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരും പ്രതിക്കൂട്ടിലുള്ള ഉന്നാവോ പീഡനത്തെ സംബന്ധിച്ച് മനേകാ ഗാന്ധി മൗനം പാലിച്ചു. ബിജെപി നേതൃത്വത്തിലെ പ്രമുഖര്‍ ആരുംതന്നെ വിഷയത്തില്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.
Dailyhunt













