മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുള്ള നിരക്ക് കുറച്ചു


ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ടുകള്‍ ഈടാക്കുന്ന അധിക ചാര്‍ജ് അഞ്ച് ബേസിസ് പോയന്റായി കുറയ്ക്കാന്‍ ഫണ്ട് ഹൗസുകള്‍ക്ക് നിര്‍ദേശം നല്‍കി.നിലവിലുണ്ടായിരുന്ന 20 ബേസിസ് പോയന്റില്‍നിന്നാണ് അഞ്ചായി കുറയുക. മെയ് 29നാണ് ഇതുസംബന്ധിച്ച വിജ്ഞാപനം സെബി പുറത്തിറക്കിയത്.


അഡീഷണല്‍ ചാര്‍ജ് കുറച്ചത് നിക്ഷേപകര്‍ക്ക് ഗുണംചെയ്യും. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനാണ് സെബി നിരക്ക് കുറച്ചത്. അതേസമയം, വിതരണക്കാരുടെ കമ്മീഷനെ പുതിയ തീരുമാനം ബാധിക്കുകയും ചെയ്യും.
എക്‌സിറ്റ് ലോഡുകള്‍ക്ക് പകരമായി 2012ലാണ് സെബി 20 ബേസിസ് പോയന്റ് ചാര്‍ജ് ഈടാക്കാന്‍ ഫണ്ട് ഹൗസുകള്‍ക്ക് അനുമതി നല്‍കിയത്.നിലവില്‍ 42 മ്യൂച്വല്‍ ഫണ്ട് ഹൗസുകളിലായി മൊത്തം 23 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്.




Sharing is Caring