ലോകകപ്പ് പോര്‍ച്ചുഗല്‍ ടീം ക്യാമ്പിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ


ലിസ്ബന്‍ ലോകകപ്പ് പോര്‍ച്ചുഗല്‍ ടീം ക്യാമ്പിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തി. മെയ് 26ന് നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് പിന്നാലെ താരം വിശ്രമത്തിലായിരുന്നു.വ്യാഴാഴ്ച അള്‍ജീരിയക്കെതിരായ സൗഹൃദമത്സരത്തില്‍ പോര്‍ച്ചുഗലിനായി റൊണാള്‍ഡോ കളിക്കും. ഇതിന് മുമ്പ്‌ റോണോയില്ലാതെ കളിച്ച പോര്‍ച്ചുഗല്‍ തുനീഷ്യയോട് 2-2നും ബെല്‍ജിയത്തോട് ഗോള്‍രഹിത സമനിലയിലും പിരിഞ്ഞിരുന്നു.


സ്‌പെയിനിനെതിരെ ജൂണ്‍ 15നാണ് പോര്‍ച്ചുഗലിന്റെ ആദ്യ ലോകകപ്പ് മത്സരം. ലിസ്ബന്‍ മേഖലയിലെ ഓറിയറസിലുള്ള പരിശീലന കേന്ദ്രത്തില്‍ തിങ്കളാഴ്ചയാണ് ക്രിസ്റ്റ്യാനോ എത്തിയത്.




Sharing is Caring