മോശം കാലാവസ്ഥ: വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലിറങ്ങി


മോശം കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ട ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയ നാല് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലിറങ്ങി. സാലാലയില്‍ നിന്നുള്ള ഒമാന്‍ എയര്‍വെയ്‌സ്, അബുദാബിയില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇത്തിഹാദ്, ഷാര്‍ജയില്‍നിന്നുള്ള എയര്‍ ഇന്ത്യ എന്നിവയാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്.


പുലര്‍ച്ചെ അഞ്ചുമണി മുതല്‍ ഏഴു മണി വരെയുള്ള വിമാനങ്ങളാണ് തിരിച്ചുവിട്ടത്.
കാലാവസ്ഥ അനുകൂലമായതിനെത്തുടര്‍ന്ന് രാവിലെ എട്ടരയോടെ വിമാനങ്ങള്‍ കരിപ്പൂരിലേക്ക് തിരിച്ചയച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.




Sharing is Caring