ശ്രീവത്സം ഗ്രൂപ്പ് മാനേജരുടെ ഭര്‍ത്താവ് മരിച്ച നിലയില്‍


ശ്രീവത്സം ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് സ്വദേശിയായ കൃഷ്ണനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹരിപ്പാട് പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


ഗ്രൂപ്പിന്റെ അനധികൃത സ്വത്തിനെ കുറിച്ച് കൃത്യമായി അറിയാവുന്നയാളാണ് കൃഷ്ണന്‍. നേരത്തെ ആദായ നികുതി വകുപ്പ് ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു.




Sharing is Caring