പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി ധാരണയാകാമെന്ന് സിപിഐ. പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായുള്ള കരട് രാഷ്ട്രീയപ്രമേയത്തിലാണ് വിലയിരുത്തല്‍. കേരളത്തില്‍ ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി ധാരണയാകാമെന്നാണ് കരട് പ്രമേയത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ ഫാസിസം വന്നിട്ടില്ലെന്ന സിപിഎം നിലപാട് ശരിയല്ലെന്നും രാജ്യം ഭരിക്കുന്നത് ഫാസിസ്റ്റ് പാര്‍ട്ടിയാണെന്നും സിപിഐ പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടതുപാര്‍ട്ടികളുടെ കൂട്ടായ്മ കൊണ്ട് മാത്രം മോദിയെ ചെറുക്കാന്‍ കഴിയില്ല. ഒരു തെരഞ്ഞെടുപ്പ് സഖ്യമായി ഇതിനെ കാണേണ്ടതില്ലെന്നും
ഇടത് ഐക്യം തകരാത്ത രീതിയിലാകണം കോണ്‍ഗ്രസുമായുള്ള സഖ്യമെന്നും കരട് പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സിപിഐ നേതാക്കളും ഇതിനോട് യോജിക്കുകയായിരുന്നു













