മോദിയും രാഹുലും ഇന്ന് കര്‍ണാടകയില്‍ നേര്‍ക്കുനേര്‍


കര്‍ണാടക:കര്‍ണാടകയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുഖാമുഖം. ഇരുവരും മൂന്ന് വീതം തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. കര്‍ണാടക സര്‍ക്കാരി​ന്റെ ഭരണ നേട്ടങ്ങളെക്കുറിച്ച്‌ പതിനഞ്ച് മിനിറ്റ് സംസാരിക്കാനുള്ള നരേന്ദ്രമോദിയുടെ വെല്ലുവിളിയോട് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ജനം പ്രതീക്ഷിക്കുന്നുണ്ട്.


തെര​െഞ്ഞടുപ്പിന്​ ഒമ്ബത് ദിവസം മാത്രം ശേഷിക്കെ മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും വരവ്​ പ്രചാരണ രംഗത്ത് ഇരുപാര്‍ട്ടികള്‍ക്കും കൂടുതല്‍ ഊര്‍ജ്ജം നല്‍കും. കല്‍ബുര്‍ഗിയിലും ബല്ലാരിയിലുമാണ് മോദിയുടെ പരിപാടികള്‍. മുഖ്യമന്ത്രി സിദ്ധാരാമയ്യ പങ്കെടുക്കുന്ന റാലികളിലാണ് രാഹുല്‍ ഗാന്ധി ഇന്ന് ഉണ്ടാകുക.


മോദി കര്‍ണാടകയിലെ പരിപാടികളില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ചിരുന്നു. അവക്കും ഇന്ന് രാഹുല്‍ ഗാന്ധിയുടെ മറുപടി ഉണ്ടായേക്കാം. പതിനഞ്ച് മിനിറ്റ് സംസാരിക്കാനുള്ള നരേന്ദ്രമോദിയുടെ വെല്ലുവിളിയെ രാഷ്ട്ര പിതാവിന്റെ പേര് 15 തവണ തെറ്റാതെ ഉച്ചരിക്കാമോ എന്ന് തിരിച്ച്‌ ചോദിച്ച്‌ രാഹുല്‍ ഗാന്ധി ട്വിറ്റര്‍ വഴി മറുപടി നല്‍കിയിരുന്നു. എങ്കിലും, നേരിട്ട് രാഹുല്‍ എന്ത് പറയുമെന്ന് കേള്‍ക്കാനുള്ള ആകാംക്ഷയിലാണ് ജനം.



Sharing is Caring