മോദിയും ആര്‍എസ്‌എസും ചേര്‍ന്ന് രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കുന്നു-രാഹുല്‍ ഗാന്ധി


പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍എസ്‌എസും ചേര്‍ന്ന് രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്റെ ഒരു തീരുമാനത്തിനും എതിരെ ശബ്ദമുയര്‍ത്താത്ത ഇന്ത്യയെ ആണ് മോദിക്കും ആര്‍എസ്‌എസിനും വേണ്ടത്, അതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.ജനങ്ങളുടെ വായടപ്പിക്കാന്‍ രണ്ട് മാര്‍ഗങ്ങളാണുള്ളത്. ഒന്നുകില്‍ ജനങ്ങളെ ഭീഷണിപ്പെടുത്തി നിര്‍ത്തുക, അല്ലെങ്കില്‍ ജനങ്ങള്‍ക്ക് മുകളില്‍ ശബ്ദമുയര്‍ത്തി അവരുടെ ശബ്ദത്തെ കേള്‍ക്കാതിരിക്കുക, ഇത് തന്നെയാണ് ഇപ്പോള്‍ മോദിയും ആര്‍എസ്‌എസും ചെയ്യുന്നത്. ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ പിടിച്ചെടുത്ത് ഭരണഘടനയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് പ്രധാനമന്ത്രി മോദിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും രാഹുല്‍ വിമര്‍ശനമുന്നയിച്ചു.


രാജ്യത്തുണ്ടായിരുന്ന 85 ശതമാനം കറന്‍സികളേയും അസാധുവാക്കി മാറ്റിയ നോട്ട് നിരോധന യജ്ഞം പോലും ഈ രീതിയിലുള്ള നീക്കമാണ്. കള്ളപ്പണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നോട്ട് നിരോധനം അത്യന്തം വിജയകരമാണെന്നാണ് പരസ്യമായി പറയുന്നതെങ്കിലും ശുദ്ധമണ്ടത്തരമെന്നാണ് ഭരണത്തിലുള്ള ഉദ്യോഗസ്ഥര്‍ പോലും രഹസ്യമായി പറയുന്നത്.
രാജ്യത്തിന്റെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ പ്രധാനമന്ത്രി എന്ന നിലയ്ക്ക് മോദി തയ്യാറാവുന്നില്ലെന്നും കര്‍ഷകരുടെ പ്രശനങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ പോലും പ്രധാനമന്ത്രിക്ക് സാധിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. രാജാവ് നഗ്നനാണ് എന്നാല്‍ അദ്ദേഹത്തിന്റെ ചുറ്റുമുള്ള ആര്‍ക്കും അത് പറയാനുള്ള ധൈര്യമില്ല- രാഹുല്‍ കുറ്റപ്പെടുത്തി.


ബിആര്‍ അംബേദ്കറിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിച്ച ക്വസ്റ്റ് ഫോര്‍ ഇക്വിറ്റി എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് മോദിയുടെ ശ്രമമെന്നും അദ്ദേഹം പരിപാടിക്കിടെ വിമര്‍ശനമുന്നയിച്ചു.
‘പശുമാംസം കൈയ്യില്‍ വെച്ചുവെന്ന് ആരോപിച്ചാണ് ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖ് എന്നയാളെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. പശുമാംസം കൈയ്യില്‍ സൂക്ഷിച്ചുവെന്നത് ഒരു തെറ്റായ വിവരമാണ്. കൊലപാതകത്തില്‍ അന്വേഷണം നടത്തുന്നതിന് പകരം അഖ്ലാഖിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചത് മട്ടണ്‍ ആണോ ബീഫ് ആണോ എന്ന് പരിശോധിക്കാനായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് തിടുക്കമെന്നും രാഹുല്‍ പരിഹസിച്ചു. ഇത്തരത്തില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ മര്‍ദ്ദനങ്ങള്‍ തുടരുമ്ബോഴും പ്രധാനമന്ത്രി മൗനം തുടരുകയാണ്- രാഹുല്‍ പറയുന്നു.

കശ്മീര്‍ പ്രശ്നത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാടിനേയും രാഹുല്‍ വിമര്‍ശിച്ചു. ജമ്മു കശ്മീരിലെ പ്രശ്നങ്ങള്‍ നിയന്ത്രണ വിധേയമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു. പ്രധാനമന്ത്രി മോദിയുടെയും എന്‍ഡിഎയുടെയും നയങ്ങളാണ് കശ്മീരിലെ സ്ഥിതിഗതികള്‍ ഇത്രയും വഷളാക്കിയതെന്നും കാലങ്ങളായി ഇതേ കാ



Sharing is Caring