മോദിക്കെതിരെ വീണ്ടും കെജ്രിവാൾ,സ്വന്തം അമ്മയെ ക്യൂവിൽ നിർത്തി മോദി രാഷ്ട്രീയം കളിക്കുന്നു


അസാധു നോട്ടുകൾ മാറാൻ അമ്മയെ പോലും ക്യൂവിൽ നിർത്തി രാഷ്ട്രീയം കളിക്കുകയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയെന്ന് അരവിന്ദ് കെജ്രിവാൾ.രാജ്യത്തിനു വേണ്ടിയാണ് അമ്മയെ ക്യൂവിൽ നിർത്തിയതെങ്കിൽ അത് ശരിയായില്ല.താനാണെങ്കിൽ അമ്മയല്ല താൻ തന്നെ ക്യൂവിൽ നിൽക്കുമെന്നും കെജ്രിവാൾ പറഞ്ഞു.ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ബാങ്കിൽ മോദിയുടെ അമ്മ ഹീരാബെൻ മോദി അസാധു നോട്ടുകൾ മാറാനെത്തിയിരുന്നു.


തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയും മോദിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി.പ്രധാനമന്ത്രി ജനങ്ങളെ യാചകരാക്കി മാറ്റിയെന്ന് മമത ആരോപിച്ചു.




Sharing is Caring