യാതൊരു മുന്നൊരുക്കവുമില്ലാതെ കേന്ദ്ര സർക്കാർ നടത്തിയ സാമ്പത്തിക പരിഷ്കരണത്തിൻറെ പശ്ചാത്തലത്തിൽ കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ കഴിയാത്ത മലയാളിയായ വീട്ടമ്മയുടെ വീഡിയോ വൈറലാവുന്നു. കയ്യിൽ 200 രൂപ തിക്കച്ചെടുക്കാൻ ഇല്ലെന്നും പലചരക്കു കടക്കാരോടോ മീൻ കച്ചവടക്കാരോടോ കടം പറയുന്നത് പോലെ ഡോക്ടറോട് കടം പറയാൻ കഴിയുമോ എന്ന് ലീഹ ചോദിക്കുന്നു.
മറ്റുള്ളവരോട് കടമായി പണം ചോദിച്ചാൽ തരാൻ അവരുടെ കയ്യിലും പണം വേണ്ടേ. നിങ്ങള്‍ എന്ത് പരിഷ്‌കരണം വേണമെങ്കിലും ആയിക്കോ എന്നാല്‍ അത് ഞങ്ങളെപ്പോലെയുള്ള സാധാരണക്കാരന്റെ നെഞ്ചില്‍ കത്തി കയറ്റിയിട്ടാവരുതെന്ന് ലീഹ പറയുന്നു. ഇത്തരം പരിഷ്കരണങ്ങൾ നടത്തുമ്പോൾ ഞങ്ങളെപ്പോലെയുള്ള പാവങ്ങളെ പരിഗണിക്കണമെന്നും ഇനി എന്ത് ചെയ്യണമെന്ന് പറഞ്ഞു തരണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ലീഹയുടെ ഈ വീഡിയോ. കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ പറ്റാത്തതിന്റെ സങ്കടത്തിലാണ് താന്‍ ഇത്തരത്തിലൊരു വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും ലീഹ പറയുന്നു.














