മൊറ​​ട്ടോറിയം ദീര്‍ഘിപ്പിക്കാൻ ​ആര്‍.ബി.ഐയെ നേരില്‍ സമീപിക്കുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: കാര്‍ഷികാവശ്യങ്ങള്‍ക്ക്​ എടുത്ത വായ്​പകള്‍ക്കുള്ള മൊറ​​ട്ടോറിയം ദീര്‍ഘിപ്പിക്കണമെന്നാണ്​ സര്‍ക്കാര്‍ തീരുമാനമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ റിസര്‍വ്​ ബാങ്കിനെ നേരില്‍ സമീപിക്കാനാണ്​ ആലോചിക്കുന്നതെന്നും ബാ​ങ്കേഴ്​സ്​ സമിതിയുമായി നടത്തിയ യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.


വായ്​പകള്‍ പുനഃക്രമീകരിക്കാനുള്ള സമയം ജൂലൈ 31വരെയുണ്ട്​. അത്​ ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്നാണ്​ റിസര്‍വ്​ ബാങ്ക്​ അറിയിച്ചത്​. പുനഃക്രമീകരിച്ച വായ്​പകളുടെ മെറ​േട്ടാറിയം ദീര്‍ഘിപ്പിക്കുന്നതിനുള്ള തീരുമാനം സംസ്ഥാനതല ബാ​ങ്കേഴ്​സ്​ സമിതിക്ക്​ കൈക്കൊള്ളാമെന്ന്​ ആര്‍.ബി.ഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്​. എന്നാല്‍, സംസ്​ഥാനം നേരിട്ട പ്രളയ ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ ഡിസംബര്‍ 31 വരെ മൊറ​ട്ടോറിയം കാലാവധി ദീര്‍ഘിപ്പിച്ച്‌​ കി​ട്ടേണ്ടത്​ അനിവാര്യമാ​െണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മൊറ​ട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടിക്കിട്ടുന്ന തരത്തിലുള്ള നടപടി ബാ​ങ്കേഴ്​സ്​ സമിതിയുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന്​ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വേണ്ടി വന്നാല്‍ ഇതുമായി ബന്ധപ്പെട്ട്​ ഒരു പ്രമേയം പാസാക്കി ആര്‍.ബി.ഐക്ക്​ അയക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാറിന്‍െറ ഭാഗത്തു നിന്ന്​ നേരിട്ട്​ റിസര്‍വ്​ ബാങ്കുമായി ബന്ധപ്പെടുവാനും അപേക്ഷ സമര്‍പ്പിക്കാനുമുള്ള നടപടികളുമായി മുന്നോട്ട്​ പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിസര്‍വ്​ ബാങ്ക്​ ഗവര്‍ണറുടെ സമയം തേടിയിട്ടുണ്ടെന്ന്​​ കൃഷി മന്ത്രി യോഗത്തില്‍ അറിയിച്ചു.

സര്‍ഫറാസി നിയമത്തിന്‍െറ കടുത്ത വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. ബാങ്ക്​ വായ്​പകളുടെ തിരിച്ചടവ്​ മുടങ്ങുമ്ബോള്‍ സര്‍ഫറാസി നിയമത്തിന്‍െറ വ്യവസ്ഥകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്​ കിടപ്പാടം വരെ ജപ്​തി ചെയ്യുന്ന നടപടികളുമായാണ്​ ബാങ്കുകള്‍ മുമ്ബോട്ട്​ പോകുന്നത്​. ഈ നിയമം പുനഃപരിശോധിക്കാന്‍ ബാങ്കുകള്‍ തയാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Sharing is Caring