മൊബൈല്‍ വഴി പണം തട്ടുന്ന ആപ്പ് ഇന്ത്യയിലും


കാസ്‌ഫോക്കിട്രോജന്‍ എന്ന മാല്‍വെയര്‍ ഇന്ത്യയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. ഉപഭോക്താക്കള്‍ അറിയാതെ അവരുടെ ബാങ്ക് അക്കൗണ്ട് വിവരം കരസ്ഥമാക്കി പണം തട്ടുന്നതാണ് ഈ മാല്‍വെയര്‍. സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്‌പെര്‍സ്‌കിയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഇന്ത്യയില്‍ പല ഫോണുകളിലും മാല്‍വെയര്‍ സാന്നിധ്യം കണ്ടെത്തിയതായാണ് ഇവര്‍ പറയുന്നത്. ഇതുവഴി പണം നഷ്ട്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
വെബ് അധിഷ്ഠിത സാമ്പത്തിക ഇടപാടുകളെയാണ് ഈ മാല്‍വെയര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. സാധാരണ ആപ്പുകളെ പോലെയാണ് പെരുമാറുന്നത്. ബാറ്ററി മാസ്റ്റര്‍ ആപ്പുകളെപ്പോലെ രഹസ്യമായാണ് ഇത് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത്. എന്നാള്‍ മാല്‍വെയര്‍ കോഡുകള്‍ രഹസ്യമായി ചേര്‍ത്തിരിക്കുന്നതു കൊണ്ട് ഇതിനെ പെട്ടന്നു കണ്ടെത്താന്‍ സാധ്യമല്ല. പണം തട്ടിയെടുത്താല്‍ ആരും അറിയാതിരിക്കാനുള്ള വഴികളും ഉണ്ട്. ഈ ആപ്പ് ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നതോടെ ഉപഭോക്താക്കള്‍ക്ക് പണം നഷ്ടപ്പെടാന്‍ തുടങ്ങുന്നു. വിവിധ സേവനങ്ങള്‍ നല്‍കുന്ന വെബ്‌പേജില്‍ ഫോണ്‍ ഉപയോക്താവറിയാതെ ക്ലിക്ക് ചെയ്യുകയും അതിന്റെ പണം മൊബൈല്‍ വഴി നല്‍കുകയും ചെയ്യുന്നു. നമ്മള്‍ അറിയാതെ തന്നെ ചതിയില്‍പെടുകയാണ് ചെയ്യുന്നത്. ഒരു മാസത്തിനുള്ളില്‍ ഇന്ത്യ, റഷ്യ, തുര്‍ക്കി, മെക്‌സിക്കൊ തുടങ്ങിയ 47 രാജ്യങ്ങളിലായി 4800 ഉപഭോക്താക്കളെ ഈ മാല്‍വെയര്‍ ലക്ഷ്യമിട്ടതായി കാസ്‌പെര്‍സ്‌കിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തുക, തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക, മൊബൈലില്‍ പ്രീമിയം ആന്റി വൈറസ് ഉപയോഗിക്കുക, മൊബൈലിലെ സെക്യൂരിറ്റി സെറ്റിങ്‌സില്‍ അണ്‍ – നോണ്‍ സോഴ്‌സ് ഓപ്ഷന്‍ ഓഫ് ചെയ്യുക എന്നിവയാണ് ഇത്തരം ആപ്പുകളില്‍ നിന്നു രക്ഷ നേടാനുള്ള മാര്‍ഗങ്ങള്‍.




Sharing is Caring