മേഘാലയയിലെ കൊടും തീവ്രവാദി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു


ഗുവാഹത്തി: മേഘാലയയിലെ കൊടും തീവ്രവാദി സോഹന്‍ ഡി ഷിര സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നിരോധിത സംഘടനയായ ഗരോ നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ സ്വയം പ്രഖ്യാപിത നേതാവാണ് ഇയാള്‍. 27ന് മേഘാലയയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സോഹന്‍റെ നേതൃത്വത്തില്‍, ജനങ്ങള്‍ക്കും, സുരക്ഷ സേനക്കും നേരെ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു.


നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ജൊനാഥന്‍ സംഗ്മയുടെ വധത്തെ തുടര്‍ന്ന് ജി.എന്‍.എല്‍.എ (ഗരോ നാഷണല്‍ ലിബറേഷന്‍ ആര്‍മി)യുടെ ശക്തി കേന്ദ്രമായ ഗാരോ കുന്നുകളില്‍ തീവ്രവാദികള്‍ക്കെതിരെ സുരക്ഷാ സേന ശക്തമായ നടപടി നടപടികള്‍ സ്വീകരിച്ചു വരികയായിരുന്നു.കഴിഞ്ഞ ഞായറാഴ്ചയാണ് കിഴക്കന്‍ ഗരോ കുന്നുകളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ സംഗ്മയടക്കം നാലു പേര്‍ കൊല്ലപ്പെട്ടത്. അക്രമത്തിലൂടെ ജനങ്ങളെ തിരഞ്ഞെടുപ്പില്‍ നിന്ന് അകറ്റി നിര്‍ത്തുകയായിരുന്നു തീവ്രവാദ സംഘടനകളുടെ ലക്ഷ്യം.




Sharing is Caring