മെസ്സി മാജിക്കില്‍ ബാഴ്‌സ


റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന ആവേശകരമായ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബാഴ്‌സലോണയുടെ വമ്പന്‍ തിരിച്ചുവരവ്.


28ാം മിനുറ്റില്‍ കസെമിറോയുടെ ഗോളില്‍ മുന്നിലെത്തിയ റയലിനു മേല്‍ 33ാം മിനുറ്റില്‍ മെസ്സി തന്റെ ആദ്യ ആണി തറപ്പിച്ചു.പിന്നെ ബാഴ്‌സയുടെ ആധിപത്യമായിരുന്നു. പതിയെ കളിയുടെ താളം പിടിച്ച ബാഴ്‌സ 73ാം മിനുറ്റില്‍ റാക്കിറ്റിച്ചിലൂടെ ലീഡെടുത്തു. 77ാം മിനുറ്റില്‍ റാമോസ് റെഡ് കാര്‍ഡ് കണ്ട് പുറത്തായതോടെ റയല്‍ തോല്‍വി മണത്തിരുന്നു. പക്ഷേ 85ാം മിനുറ്റില്‍ റോഡിഗ്രസ് നേടിയ മിന്നും ഗോളില്‍ റയല്‍ സമനില പിടിച്ചെങ്കിലും 93 മിനുറ്റിലെ ഗോളോടെ റയലിന്റെ ആഹ്ലാദത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തി മെസ്സി ബാഴ്‌സക്ക് വിജയം സമ്മാനിക്കുകയായിരുന്നു.




Sharing is Caring