മെക്സിക്കോയിലുണ്ടായ വാഹനാപകടത്തിൽ 13 മരണം


മെക്‌സിക്കോയില്‍ വാഹനാപകടത്തില്‍ 13 പേര്‍ മരിച്ചു. ശനിയാഴ്ച മെക്‌സിക്കോ-വെരാക്രൂസ് ദേശീയ പാതയിലായിരുന്നു അപകടം നടന്നത്. മെക്‌സിക്കോ സിറ്റിയില്‍നിന്നും വില്ലഹര്‍മോസയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.


റെയില്‍പ്പാതകള്‍ക്കിടയില്‍ കുറുകനെയുളള കട്ടത്തടി കൊണ്ടുപോകുകയായിരുന്ന 18 വീലുകളുള്ള വലിയ ട്രക്കില്‍ ബസ് ഇടിക്കുകയായിരുന്നു.ഇടിച്ചയുടനെ ബസിന് തീപിടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന ഒരാള്‍ മാത്രമാണ് രക്ഷപെട്ടത്.




Sharing is Caring