മൃഗങ്ങളുടെ ശവം മാറ്റിയില്ല; ഗുജറാത്തില്‍ ദളിത് ബാലന് മര്‍ദ്ദനം


മൃഗങ്ങളുടെ ശവം എടുത്തുമാറ്റില്ലെന്ന് തീരുമാനിച്ചതിന് ഗുജറാത്തില്‍ ദളിത് ബാലനെ ക്രൂരമായി മര്‍ദ്ദിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അഹമ്മദാബാദ് നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഭാവ്റയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
പത്താംക്ലാസില്‍ പഠിക്കുന്ന ബാലനോട് രണ്ട്പേര്‍ വന്ന് എന്തുകൊണ്ടാണ് നിങ്ങള്‍ മൃഗങ്ങളുടെ ശവം എടുത്തുമാറ്റാത്തതെന്ന് ചോദിച്ചു. തുടര്‍ന്ന് തങ്ങളുടെ സമുദായം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ബാലന്‍ മറുപടി നല്‍കിയത്. ഇതില്‍ പ്രകോപിതരായ അക്രമികള്‍ കുട്ടിയെ അടിക്കുകയും കല്ലുകള്‍ എറിയുകയും ചെയ്തു.
സംഭവത്തിന് പിന്നില്‍ സഹീല്‍ ഠാക്കൂര്‍, സര്‍വര്‍ പത്താന്‍ എന്നിവരാണെന്നാണ് ബാലന്‍ പറയുന്നത്.




Sharing is Caring