മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു, സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍


rapeഡേ കെയര്‍ സെന്ററില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. എറണാകുളം കാക്കനാട് സ്വദേശി ചന്ദ്രശേഖരന്‍ (62) ആണ് അറസ്റ്റിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.


രണ്ടു ദിവസം മുന്പ് കാക്കനാട് സാം കിഡ്സ് എന്ന ഡേ കെയര്‍ സ്ഥാപനത്തിലാണ് സംഭവം നടന്നത്. ഡേ കെയറില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ വിളിച്ചു കൊണ്ടുപോയി ചന്ദ്രശേഖരന്‍ പീഡിപ്പിക്കുകയായിരുന്നു.


സംഭവത്തെ കുറിച്ച്‌ അദ്ധ്യാപകര്‍ അറിഞ്ഞെങ്കിലും കേസും മറ്റും ഭയന്ന് അവര്‍ പുറത്ത് പറഞ്ഞില്ല. ചന്ദ്രശേഖരനെ അവിടെ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്‍, കുട്ടി വിവരം മാതാപിതാക്കളോട് പറഞ്ഞതോടെ അവര്‍ കളമശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രശേഖരന്‍ അറസ്റ്റിലായത്.

സംഭവം മറച്ചുവച്ച അദ്ധ്യാപകര്‍ക്കെതിരേയും രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.



Sharing is Caring