മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടിന് 100 ശതമാനം പിഴ


മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടിന് 100 ശതമാനം പിഴയീടാക്കുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുക് ആദിയ. മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടിന് ബജറ്റില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിയമലംഘനത്തിന് നൂറ് ശതമാനം പിഴ ഈടാക്കാന്‍ തീരുമാനിച്ചതോടെ നാല് ലക്ഷം രൂപയുടെ ഇടപാട് നടത്തുന്നവര്‍ നാല് ലക്ഷം രൂപ പിഴ അടക്കേണ്ടി വരും.


ഏപ്രില്‍ ഒന്നിന് പുതിയ നിയമം നിലവില്‍ വരും. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹസ്മുഖ് ആദിയ ഇക്കാര്യം പറഞ്ഞത്. നോട്ട് നിരോധനം മൂലം കള്ളപ്പണത്തിന് കണക്കുണ്ടാക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഈ സ്ഥിതി നിലനിര്‍ത്തുന്നതിനാണ് പണമിടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി




Sharing is Caring