മൂന്ന് ഇസ്രായേൽ പൗരന്മാരെ കുത്തിക്കൊലപ്പെടുത്തി


ഇസ്രായേലിലെ വെസ്റ്റ് ബാങ്കില്‍ അക്രമി നടത്തിയ കത്തി ആക്രമണത്തില്‍ മൂന്ന് ഇസ്രയേല്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച റാമല്ലാഹിലാണ് സംഭവമുണ്ടായത്. ഒരു കുടുംബത്തിലെ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.


അല്‍അക്സാ മോസ്കില്‍ പ്രാര്‍ഥനയ്ക്ക് ഇസ്രയേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം നാലു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണോ ഇപ്പോഴത്തേ സംഭവമെന്ന് പോലീസ് സംശയിക്കുന്നു. അക്രമിയെ സുരക്ഷാസേന പിന്നീട് പിടികൂടി.




Sharing is Caring