ചൈനയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവര്‍ നാലായി


ചൈനയിലെ ഷാങ്ഹായിയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം നാലായി. ഷാങ്ഹായിയിലെ ജിഡാങ് ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് സംഭവം. ഉപയോഗശൂന്യമായ ബില്‍ഡിങ് പൊളിക്കുന്നതിനിടെ പൂര്‍ണമായും തകര്‍ന്നുവീഴുകയായിരുന്നു.


തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പരുക്കേറ്റ നിരവധി പേരെ രക്ഷപ്പെടുത്തിയിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ നാലു പേരാണ് മരണപ്പെട്ടിരിക്കുന്നത്.




Sharing is Caring