മൂന്നാറിലെ ലവ് ഡെയ്ല്‍ ഹോം സ്‌റ്റേ സര്‍ക്കാര്‍ ഏറ്റെടുക്കും


മൂന്നാര്‍: മൂന്നാറിലെ ലവ് ഡെയ്ല്‍ ഹോം സ്‌റ്റേ സര്‍ക്കാര്‍ ഇന്ന് ഏറ്റെടുക്കും. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം റിസോര്‍ട്ട് ഏറ്റെടുക്കുമെന്നാണ് വിവരം. പാട്ടക്കരാര്‍ ലംഘനത്തെത്തുടര്‍ന്നാണ് ഹോം സ്‌റ്റേ സ്ഥിതി ചെയ്യുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.


ഹോം സ്‌റ്റേ ഒഴിയാന്‍ ഹൈക്കോടതി അനുവദിച്ച ആറ് മാസത്തെ കാലാവധി നേരത്തെ പൂര്‍ത്തിയായിരുന്നു. പാട്ടക്കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് 2006ലാണ് സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. മുന്‍പ് രണ്ടുതവണ ഈ റിസോര്‍ട്ട് ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നതാണ്. എന്നാല്‍ നിയമനടപടികള്‍ തുടരുന്നതു മൂലമാണ് ഏറ്റെടുക്കാന്‍ കഴിയാതിരുന്നത്.




Sharing is Caring