മൂന്നാറിലെ ഏലപ്പാട്ട ഭൂമിയില്‍ റിസോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ പാടില്ല : സുപ്രിംകോടതി


മൂന്നാറിലെ ഏലപ്പാട്ട ഭൂമിയില്‍ റിസോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ പാടില്ലെന്ന് സുപ്രിംകോടതി. കൃഷിക്കായി നല്‍കിയ ഭൂമിയില്‍ എങ്ങനെയാണ് റിസോര്‍ട്ട് പണിതതെന്ന് കോടതി ചോദിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.


സര്‍ക്കാര്‍ ഭൂമി പാട്ടത്തിനനുവദിച്ച കാര്യങ്ങള്‍ക്കല്ല ഉപയോഗിക്കുന്നത്. റിസോര്‍ട്ടുകള്‍ക്കനുകൂലമായി ഹൈക്കോടതി പുറപ്പെടുവിച്ച വിധി പുനപരിശോധിക്കുമെന്നും സുപ്രിംകോടതി പറഞ്ഞു.


മൂന്നാര്‍ വുഡ്‌സ്, ക്ലൗഡ് 9 റിസോര്‍ട്ടുകള്‍ക്കെതിരെയാണ് നടപടി. കൂടുതല്‍ വാദം കേള്‍ക്കാനായി കേസില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.



Sharing is Caring